ഇതെന്‍റെ തോന്നലുകള്‍ മാത്രമാവാം;
നിശയുടെ മാറില്‍ കിതപ്പോടെ,
നിലാവിന്‍റെ കീഴില്‍
ഞാനുറങ്ങുമ്പോള്‍...
ഇതേ ശബ്ദം...ഇതേ താളം.
എന്തിതീരാത്രിതന്‍ നീണ്ട മൌനത്തിന്റെ
രേഖ കടന്നെന്റെ കാതിലിങ്ങനെ?..
എന്റെ ഹൃദയം മന്ത്രിക്കയാവാം.
മൂഡസ്വപ്നം കാണ്മതാവാം.
ഉള്ളിലമര്‍ത്തിയ പേടിയോടെ,
ഒരു നേര്‍ത്ത ഞരക്കത്തോടെ,
അരികിലെ അമ്മതന്‍ നേര്‍ക്കെന്റെ
കൈകള്‍ നീട്ടും..
അരികിലൊരാളുണ്ടെന്നുറപ്പിക്കാന്‍ .
ഇവിടെ ഞാന്‍ തനിച്ചല്ലെന്നതറിയാന്‍.
ഹൃദയത്തില്‍ ഞാനിതാ
കുറിക്കുന്നീ വാക്കുകള്‍.
" മരണത്തെക്കാള്‍ ഭീതിദമായ
എന്തിനെയോ ഞാന്‍ ഭയക്കുന്നു.
വിറയ്ക്കുന്നു.
ഇരുട്ടല്ല, ഇരവിന്റെ നൊമ്പരങ്ങളുമല്ല.
അതെന്നിലേക്കടുക്കുകയാണെന്നറിയുന്നു.
ഞാന്‍...കാത്തിരിക്കുന്നു.."
No comments:
Post a Comment