കാമമേന്നേ നടിച്ചു ഞാന്‍
കാരിരുമ്പേക്കാള്‍ കടുത്തൊരീ നൊമ്പരം.
നീറി നീറിപ്പുളയുമ്പോഴൊക്കെയും
നീട്ടി എന്‍ മുഖം വഞ്ചിച്ചു പുഞ്ചിരി .
കൊഞ്ചലായി കളിച്ചു കുട്ടിത്തരം
കെഞ്ചുമെന്നതേ കാണാതിരിക്കുവാന്‍.
കണ്ടവരൊക്കെയും പറഞ്ഞു പൊള്ളത്തരം
കുട്ടിയല്ല നീ കളി മാറ്റിവയ്ക്കൂ.
കേട്ടതില്ല; കേള്‍ക്കുവാന്‍ വയ്യെന്റെ-
നെഞ്ചിലമ്മ കരയുന്ന ദുര്‍ധ്വനി .
ഒരു മതില്‍ക്കെട്ടിനപ്പുറം നിന്നൊരു-
ചിരിയുതിര്‍ക്കാതെ പോകുന്നു പിന്നെയും
പിടിതരാതെ , പിന്‍വിളി കൂടാതെ
വര്‍ണനൂലാല്‍ കൊരുത്ത കിനാവുകള്‍.
മുന്നിലെ കണിക്കൊന്നകള്‍ പൂക്കുന്നു
പിന്നെയും പൂക്കളങ്ങള്‍ വരയ്ക്കുന്നു.
മാറിയില്ലവ ........ഞാനും
മറന്നതില്ലൊന്നുമേ കിനാവും.
ഹൃദയതിലല്ല നീ പ്രണയമേ..,
മനസ്സിന്റെ ഇടനാഴിയില്‍ വെച്ചു-
പൂട്ടിയതില്ല ഞാന്‍..
പറയുവാന്‍ വയ്യാതെ ,
മൊഴിചൊല്ലിയകലുവാന്‍ കഴിയാതെ,
എന്നരികിലുണ്ടെന്നെ നോവിക്കാതെ...
correct spellings dear
ReplyDelete