മരുഭൂമിയുലുണ്ടൊരു പുഴ
നിങ്ങളറിയാതെ മരുമണ്ണില്‍ ഉണ്ടൊരു പുഴ .
ഞാനേ തടം കെട്ടി,
ഞാനേ മണല്‍ ചുമന്നാദ്യാന്തമാക്കിയ പുഴ.
കണ്ണീരുതിര്‍ത്തു ഞാന്‍ പുഴ നിറച്ചു ,
ഹൃദയ ഭാരങ്ങളെ ഒഴുക്കിവിട്ടു.
ഞാനാ പുഴയിലേക്കൊടിയിറങ്ങി
എന്റെ വിഴുപ്പു ഭാണ്ടതിന്റെ തോണി പേറി .
മോഹങ്ങളേ ഞാന്‍ തിരകളാക്കി-
കണ്ണീര്‍ തടത്തില്‍ മുക്കിക്കൊന്നു ....
തുണയില്ല ,ഇണയില്ല,രക്തബന്ധവുമില്ല
ഞാനേ സാക്ഷി,രക്ത സാക്ഷി.
തോണി തുഴഞ്ഞു ഞാന്‍ നടുവിലെത്തി -
പിന്‍തിരിഞ്ഞെന്റെ വൃന്ദാവനം കാണ്കെ,
പൂക്കളുമില്ല പൂക്കാലവുമില്ല
ഈ കൊടും ചൂടിലതുണങ്ങി കിടക്കുന്നു.
ഉറ്റവര്‍ എല്ലാം അറിഞ്ഞിട്ടും ഞാനറിഞ്ഞില്ല -
വസന്തം കടന്നുപോയീ.....
ഒടുവിലീപുഴ എന്റെ മനസെന്ന പുഴ പറഞ്ഞു ,
നിന്റെ വസന്തം വന്നിരിക്കുന്നു.
നീന്തിഞാനക്കര ചേര്‍ന്നപ്പോള്‍
മുന്നില്‍ നില്പിതെന്‍ വാസന്തം .
ഒന്നെന്നെ നോക്കി മാറിനടന്നു -
മറ്റൊരു പൂവിനെ തേടി ,
മറ്റൊരു പൂക്കാലം തേടി.
കേവല വിഡ്ഢി ഞാനാകട്ടെ,
ആ പഴയ പൂവിനെ കാത്ത് ,
വസന്തത്തെ കാത്ത്,
എന്റെ പുഴയുടെ നടുവില്‍ ...
മുങ്ങിതാഴാതെ നിശ്ചലയായി...
നിങ്ങളറിയാതെ മരുമണ്ണില്‍ ഉണ്ടൊരു പുഴ .
ഞാനേ തടം കെട്ടി,
ഞാനേ മണല്‍ ചുമന്നാദ്യാന്തമാക്കിയ പുഴ.
കണ്ണീരുതിര്‍ത്തു ഞാന്‍ പുഴ നിറച്ചു ,
ഹൃദയ ഭാരങ്ങളെ ഒഴുക്കിവിട്ടു.
ഞാനാ പുഴയിലേക്കൊടിയിറങ്ങി
എന്റെ വിഴുപ്പു ഭാണ്ടതിന്റെ തോണി പേറി .
മോഹങ്ങളേ ഞാന്‍ തിരകളാക്കി-
കണ്ണീര്‍ തടത്തില്‍ മുക്കിക്കൊന്നു ....
തുണയില്ല ,ഇണയില്ല,രക്തബന്ധവുമില്ല
ഞാനേ സാക്ഷി,രക്ത സാക്ഷി.
തോണി തുഴഞ്ഞു ഞാന്‍ നടുവിലെത്തി -
പിന്‍തിരിഞ്ഞെന്റെ വൃന്ദാവനം കാണ്കെ,
പൂക്കളുമില്ല പൂക്കാലവുമില്ല
ഈ കൊടും ചൂടിലതുണങ്ങി കിടക്കുന്നു.
ഉറ്റവര്‍ എല്ലാം അറിഞ്ഞിട്ടും ഞാനറിഞ്ഞില്ല -
വസന്തം കടന്നുപോയീ.....
ഒടുവിലീപുഴ എന്റെ മനസെന്ന പുഴ പറഞ്ഞു ,
നിന്റെ വസന്തം വന്നിരിക്കുന്നു.
നീന്തിഞാനക്കര ചേര്‍ന്നപ്പോള്‍
മുന്നില്‍ നില്പിതെന്‍ വാസന്തം .
ഒന്നെന്നെ നോക്കി മാറിനടന്നു -
മറ്റൊരു പൂവിനെ തേടി ,
മറ്റൊരു പൂക്കാലം തേടി.
കേവല വിഡ്ഢി ഞാനാകട്ടെ,
ആ പഴയ പൂവിനെ കാത്ത് ,
വസന്തത്തെ കാത്ത്,
എന്റെ പുഴയുടെ നടുവില്‍ ...
മുങ്ങിതാഴാതെ നിശ്ചലയായി...
sruthi...valare nannaayirikkunnu...kooduthal kooduthal ezhuthan kazhiyatte..aashamsakal..
ReplyDeleteente peru hareesh,vazhi thetti alayunna oruthan,kavithakal nannayitundu, orktil njan frnd rqst ayachitundu kazhiyumenkil accept cheyyuka
ReplyDeleteഓരോ പുഴയും സമുദ്രത്തിലേക്കു തുറക്കുന്ന താക്കോലുകലാണ്.
ReplyDelete