പെണ്ണെന്ന വാക്ക് വെറുംവാക്കല്ല;
എന്നമ്മ പഠിപ്പിച്ചു,
പണ്ടുതൊട്ടേ.
പെറ്റമ്മ യാണത്രെ പാരിലെ ദൈവ-
മെന്ന് അച്ഛനും പണ്ടേ
പറഞ്ഞു തന്നു.
കൊച്ചു കൂട്ടുകാരി,
അനിയത്തി,
ഇച്ചേച്ചി,
ചിറ്റ,
വല്യമ്മ,
മുത്തശ്ശി,
ഇവരെന്നെയൊത്തിരി സ്നേഹിച്ചവര്‍.
കഷ്ടമിന്നിഹപരശാപ ജന്മത്തില്‍
ഇവരെന്നതേ വംശമെങ്കിലും.
മാറ് പൊത്തിക്കരഞ്ഞൊരു
പെണ്ണിന് ചേലനല്‍കി,
പുത്തന്‍ വിപ്ലവമെങ്കിലും.
വാര്‍ത്തകള്‍, ചര്‍ച്ചകള്‍,
വീക്ഷണക്കോപ്പുകള്‍
തമ്മിലടിച്ചാര്‍ത്തുരസിക്കുമ്പോള്‍
ഈ വംശം ,
ഇന്നൊരു കുറച്ചിലായി.
" പടിയിറങ്ങണ്ട നീ
മുറ്റത്തു പോകണ്ട
വീട്ടിലിരുന്നു പഠിപ്പുമതി.
ചേട്ടന്മാരോട് മിണ്ടണ്ട ,
ചോദിച്ചാല്‍ അച്ഛന്‍ പറഞ്ഞോളും
ഉത്തരങ്ങള്‍.
മോള് മുറീന്നിറങ്ങണ്ട,
ചോറായാല്‍
വാതില്‍ക്കലമ്മ കൊണ്ടത്തരാം.
ആവശ്യമേതേലുമുണ്ടേല്‍
ഉടനൊരു മിസ്കോള്‍
മാത്രം മതി.
കാണുക കാഴ്ച,
കണ്‍തുറന്നൊന്നു നീ
ചുവരിലെ ചിത്രവും,
വിരലുതൊട്ടാല്‍ പൊടുന്നനെ
പാടുമീ പെട്ടിയും. ."
ഉള്ളോരുടുപ്പുകളത്രയും
കത്തിച്ച്,
പുതിയ പര്‍ദയ്ക്കമ്മ
ഓഡറു കൊടുക്കുന്നു..
കാശൊരിത്തിരി കൂടിയാല്‍തന്നെയും
ട്യൂഷന് ,
മാഷുവേണ്ട; ടീച്ചറുമതി.
പിടക്കോഴി കൂവി വെളുപ്പിക്കും
നൂറ്റാണ്ടില്‍..
അലറിക്കരഞ്ഞു പറയട്ടെ,
പാഴ്മൊഴി,
ഇവിടെ ഞാന്‍ ,
പൂര്‍ണ സ്വതന്ത്ര തന്നെ....
good
ReplyDeleteOthiri nannayirikkunnu Sruthy
ReplyDelete