Thursday, March 10, 2011

...വഴിയരികില്‍..(ചെറുകഥ.)




കാലമെപ്പോഴോ , എന്റെ ഉള്ളംകൈയില്‍ നിന്റെ കൈ ചേര്‍ത്തുവെച്ചു.
തിരിഞ്ഞു നോക്കാതെ ഞാന്‍ നിന്നെയും ചേര്‍ത്തുപിടിച്ച്  കുറെ നടന്നു....
                         ഇടയ്ക്കെപ്പോഴോ നിന്റെതിനെക്കാള്‍ മിനുസമെന്നു തോന്നിയ കൈവിരലുകള്‍ കണ്ട് ഞാനതിനെ കൂട്ടുപിടിച്ചു.
                    നിന്നെക്കാളേറെ ഞാന്‍ അവളെ സ്നേഹിച്ചു..
പക്ഷെ, അവളുടെ കൈവിരലലുകളില്‍ മറ്റാരുടെയൊക്കെയോ വിരലടയാളങ്ങളുണ്ടായിരുന്നുവെന്നു ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും...,
                 കാലം എനിക്കെന്നെ നഷ്ടമാക്കിയിരുന്നു.....

സഞ്ചരിച്ച് തളര്‍ന്ന വഴിയിലൂടെ ഞാന്‍ തിരികെ നടന്നു..
എന്നെയും കാത്ത് നീ അപ്പോഴും അവിടെ ഉണ്ടായിരുന്നു...

ഞാനില്ലാതെ നിനക്ക് എവിടെയും പോകാന്‍ കഴിയുമായിരുന്നില്ല..
            നിന്റെ കൈകളില്‍ എന്റെ കൈ ചേര്‍ത്തപ്പോള്‍ എനിക്ക് മനസ്സിലായി....
   കാലം എനിക്ക് നിന്നെയും നഷ്ടമാക്കി.....
നിന്റെ നീളന്‍ വിരലുകള്‍ക്ക് മനം കോച്ചുന്ന തണുപ്പായിരുന്നു...
        നീ.....
            അസ്തമിച്ചു കഴിഞ്ഞിരുന്നു........

5 comments:

  1. ശരിയാണ്... പിടിച്ചുകെട്ടാന്‍ കഴിയാത്ത ഒന്നാണ് കാലം...
    നന്നായിരിക്കുന്നു ശ്രുതീ.... വഴിയരുകില്‍ കാത്തുനില്ക്കാ്തെ ഇനിയുള്ള “കാല”മത്രയും എഴുതുക... ഭാവുകങ്ങള്‍...

    ReplyDelete
  2. എന്റെ എല്ലാ സൃഷ്ടികളും വായിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രിയ സുഹൃത്തേ...നന്ദി....

    ReplyDelete
  3. ശ്രുതീ...ഞാന്‍ വെറുമൊരു വായനക്കാരന്‍ മാത്രം.. “നന്നായിരിക്കുന്നു” എന്ന് മാത്രം എഴുതാന്‍ അറിയാം. കൂടുതലായൊന്നും അഭിപ്രായം എഴുതാന്‍ പോലും അറിയാത്തവന്‍. പക്ഷെ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കും.. ഇനിയും എഴുതൂ...ആശംസകള്‍... (ഞാനുമൊരു ബ്ലോഗ്‌ ഉണ്ടാക്കി. വെറുതെ... എഴുതാനൊന്നും അറിയില്ല.. എന്നാലും...വിശ്രമസമയങ്ങളില്‍ ഒന്ന് നോക്കൂ.. http://enteneelambaram.blogspot.com/ )

    ReplyDelete
  4. wow great.....sruthi ati manoharamaya chila nagnasatyangala sruthi cherutayi valutayi kanichirikunath.....really great work continue writing

    Regards

    Pramod
    http://pramod-kavitakal.blogspot.com
    http://pramodayurveda.blogspot.com
    http://pscbankquestions.blogspot.com

    ReplyDelete
  5. hai sruthi.........................
    enthu njaan parayendu.........

    ReplyDelete