ബാല്യത്തിലൊത്തൊരു കൂട്ടരല്ല.
കൈകോര്ത്തൊന്നോടിയിട്ടില്ല -
മാന്ചോട്ടിലെ കിളികലായ്
കണ്ണെറിഞ്ഞില്ല..
കൂട്ടുകാരാരും അറിയാതെ പോയി-
രുന്നൊറ്റയ്ക്കു കിന്നരിച്ചില്ല.
വരുമെന്നും പറഞ്ഞ് ആല്തറയില് കാത്തു-
വൈകിയതില്‍ വഴക്കില്ല.
ആരോരുമറിയാതെ കൈമാറുവാന്‍
പ്രേമക്കുറിപ്പുകളില്ല..
ഇത്തി
നുള്ളി നോവിച്ചതെയില്ല .
കാണാതിരിക്കുന്ന മാത്രയില്‍ ഓര്‍ക്കുവാന്‍
പ്രണയം പറഞ്ഞതുമില്ല .
ഒരു വിരല്‍തുമ്പില്‍ , കഴുത്തില്‍ ,നെറുകയില-
ധികാര മുദ്രതന്നില്ല.
ഇത്രയേറെ പറയേണ്ടതുണ്ടോ
പരസ്പരം കണ്ടതേയില്ല .
കണ്ടതില്ലെന്നു നടിക്കുവാനാവില്ല
കണ്ണിന്നുമുള്ളില് വരച്ചിട്ട ചിത്രമേ..
എന്റെ തിരശീലയ്ക്കു പിറകില്‍ പിടയുന്ന
വെള്ളരിപ്രാവിനെ കണ്ടുവോ നീ ?
നല്‍ചിറകാലെ പറന്നു നിന്നെത്തൊട്ടു -
ചങ്ക് കൊത്തിച്ചുവപ്പിച്ച ചുണ്ടിനാല്‍,
ഉള്ളംകൈ നിറയെ എഴുതി മുഴുമിക്കട്ടെ ...
ഹൃദയമേ.....
നിന്നെ ഞാന്‍ സ്നേഹിച്ചിടുന്നു...
നല്‍ചിറകാലെ പറന്നു നിന്നെത്തൊട്ടു -
ReplyDeleteചങ്ക് കൊത്തിച്ചുവപ്പിച്ച ചുണ്ടിനാല്‍,
ഉള്ളംകൈ നിറയെ എഴുതി മുഴുമിക്കട്ടെ ...
ഹൃദയമേ.....
നിന്നെ ഞാന്‍ സ്നേഹിച്ചിടുന്നു...
പ്രണയം എത്ര എഴുതിയാലും തീരാറില്ല...
പറഞ്ഞും പാടിയും എഴുതിയും അറിയുന്നതിന് അപ്പുറം പ്രണയമുണ്ട്...നന്നായിരിക്കുന്നു.
മോഹങള്‍ പൂ ചൂടി നില്ക്കുന്ന കാലം മോഹിച്ചു പോയത് കുറ്റമാണോ ?
ReplyDeleteആശകള്‍ വിരിയുന്ന കൌമാര പ്രായം ആശിച്ചു പോയത് തെറ്റാണോ ?
Nice way of writing . keep it up