Wednesday, December 15, 2010

പ്രണയം

ഉറ്റവരല്ല നമ്മള്‍;
ബാല്യത്തിലൊത്തൊരു കൂട്ടരല്ല.
കൈകോര്‍ത്തൊന്നോടിയിട്ടില്ല -
മാന്ചോട്ടിലെ കിളികലായ്
കണ്ണെറിഞ്ഞില്ല..

കൂട്ടുകാരാരും അറിയാതെ പോയി-
രുന്നൊറ്റയ്ക്കു കിന്നരിച്ചില്ല.
വരുമെന്നും പറഞ്ഞ് ആല്‍തറയില്‍ കാത്തു-
വൈകിയതില്‍ വഴക്കില്ല.

ആരോരുമറിയാതെ കൈമാറുവാന്‍
പ്രേമക്കുറിപ്പുകളില്ല..
ഇത്തിരി കൊഞ്ചലിന്‍ പേരിനാണെങ്കിലും
നുള്ളി നോവിച്ചതെയില്ല .
കാണാതിരിക്കുന്ന മാത്രയില്‍ ഓര്‍ക്കുവാന്‍
പ്രണയം പറഞ്ഞതുമില്ല .

ഒരു വിരല്‍തുമ്പില്‍ , കഴുത്തില്‍ ,നെറുകയില-
ധികാര മുദ്രതന്നില്ല.
ഇത്രയേറെ പറയേണ്ടതുണ്ടോ
പരസ്പരം കണ്ടതേയില്ല .

കണ്ടതില്ലെന്നു നടിക്കുവാനാവില്ല
കണ്ണിന്നുമുള്ളില്‍ വരച്ചിട്ട ചിത്രമേ..
എന്‍റെ തിരശീലയ്ക്കു പിറകില്‍ പിടയുന്ന
വെള്ളരിപ്രാവിനെ കണ്ടുവോ നീ ?

നല്‍ചിറകാലെ പറന്നു നിന്നെത്തൊട്ടു -
ചങ്ക് കൊത്തിച്ചുവപ്പിച്ച ചുണ്ടിനാല്‍,
ഉള്ളംകൈ നിറയെ എഴുതി മുഴുമിക്കട്ടെ ...
ഹൃദയമേ.....
നിന്നെ ഞാന്‍ സ്നേഹിച്ചിടുന്നു...

2 comments:

  1. നല്‍ചിറകാലെ പറന്നു നിന്നെത്തൊട്ടു -
    ചങ്ക് കൊത്തിച്ചുവപ്പിച്ച ചുണ്ടിനാല്‍,
    ഉള്ളംകൈ നിറയെ എഴുതി മുഴുമിക്കട്ടെ ...
    ഹൃദയമേ.....
    നിന്നെ ഞാന്‍ സ്നേഹിച്ചിടുന്നു...

    പ്രണയം എത്ര എഴുതിയാലും തീരാറില്ല...
    പറഞ്ഞും പാടിയും എഴുതിയും അറിയുന്നതിന് അപ്പുറം പ്രണയമുണ്ട്...നന്നായിരിക്കുന്നു.

    ReplyDelete
  2. മോഹങള്‍ പൂ ചൂടി നില്‍ക്കുന്ന കാലം മോഹിച്ചു പോയത് കുറ്റമാണോ ?
    ആശകള്‍ വിരിയുന്ന കൌമാര പ്രായം ആശിച്ചു പോയത് തെറ്റാണോ ?


    Nice way of writing . keep it up

    ReplyDelete