Friday, December 17, 2010

വിശുദ്ധ

കൂട്ടുകാരില്ലെനിക്കാരും.
കൂട്ടുമായില്ലെനിക്കാരും.
കണ്ണീരുവറ്റി ചുളിഞ്ഞോരീ ചര്‍മവും,
കാന്‍സറിന്‍  നോവ്‌ തിന്നുന്നോരീ കരളും,
ഉഗ്രമായ് കേഴും മനസുമെന്‍ -
കൂട്ടരെന്നോതി കിടന്നുറങ്ങുന്നു ഞാന്‍.

യേശുവില്‍ വിശ്വസിച്ചാവോളം.
തിരുവസ്ത്രംമൂടി മേലോളം.
അക്ഷരമൊന്നു തെറ്റി പറഞ്ഞീല;
തിരുനാമ സങ്കീര്‍ത്തനം മറന്നീല.


എങ്കിലും,
പാതിരി തന്നോരീ പൈതലിന്‍ -
ഭ്രൂണമൊന്നു വളരുന്നുദരത്തില്‍ .
മേല്‍മറകളൊന്നും മറയ്ക്കു-
ന്നതില്ലെന്റെ വീര്‍ത്തു തുടങ്ങിയ
ഗര്‍ഭപാത്രതിനെ....

കാണുവാന്‍ നില്പവര്‍ .
കൈകൊട്ടിയാര്‍പവര്‍.
ഒറ്റയ്ക്ക് മാത്രം നടക്കാന്‍ വിധിച്ചവര്‍.
അന്യയെപോലുറ്റു നോക്കുന്നു-
ഇന്നിന്‍റെ മണ്ണ് പറ്റി മാലിന്യമായി
കൊട്ടയില്‍ തള്ളിക്കയറ്റിയ
പാവമീ കന്യാസ്ത്രീ ഞാന്‍.......

1 comment:

  1. ശ്രുതി,
    എഴുത്ത് അഗ്നിയാണ്. ഒരിക്കല്‍ കത്തിപ്പടര്‍ന്നാല്‍ കൊളുത്തി വിട്ട ആള്‍ക്കും കെടുത്താന്‍ സാധിച്ചു എന്ന് വരില്ല. ഇത് പോലെയുള്ള സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെ അധികം സൂക്ഷിക്കണം. ഒരു വിധത്തിലുള്ള മത-സാംസ്കാരിക വികാരങ്ങളും മുരിപ്പെടാതെ നോക്കണം...
    ഇത്തരം വിഷയങ്ങളെ നമ്മള്‍ നോക്കി കാണുന്ന അതുപോലെ എഴുതിപ്പിടിപ്പിക്കരുത്.. കൊല്ലാതെ കൊള്ളുന്ന തരത്തില്‍ വേണം വാക്കുകള്‍.
    മറ തീര്‍ത്ത്‌ പറയുക എന്ന് സാരം.
    തീര്‍ച്ചയായും ശ്രുതി കൈകാര്യം ചെയ്തിരിക്കുന്നത് ഒരു പ്രാധാന്യം അര്‍ഹിക്കുന്ന സിഷയമാണ്, നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അനീതി.
    പക്ഷെ ആത്മാംഷത്തില്‍ നിന്നും വിട്ടു കവിത എഴുതാന്‍ തുനിയുംപോള്‍ സൂക്ഷിക്കുക...
    വായനകാരന് എഴുത്തുകാരനെക്കാള്‍ സ്വാതന്ത്ര്യം ഉണ്ട്..
    ആശംസകള്‍..

    ReplyDelete