Wednesday, December 15, 2010

എന്‍റെ അമ്മ

പുഞ്ചിരി തൂകും വദനം മനോഹരം 
കെഞ്ചുമീ ഹൃദയമിതാര്‍ക്കുകാണാന്‍ ?
തോഴനെങ്ങോ പിരിഞ്ഞുപോയി 
ഒരു തുള്ളി വേദനയുറ്റിട-
തോര്‍ക്കുന്നു ഞാന്‍......
വീണ്ടുമകലെയ്ക്കൊടുങ്ങുന്ന രാത്രിതന്‍ 
വേരുതെടി യാത്ര തുടരുന്നു.
ഈ ഉമ്മറക്കോലായിലെരിഞ്ഞു-
തീരും മെഴുതിരി
ഉരുകിയില്ലാതാകും വരെയും,
ഞാനെന്‍റെ പേരിനൊപ്പം നിന്‍റെ
പേരെഴുതി ചേര്‍ത്തുവെയ്ക്കാം ..
വഴിതെറ്റി വന്നൊരാ ധനുമാസ-
രാവിലകാല വ്യ്ധവ്യത്തിന്‍
കറ പുരണ്ട കണ്‍കളില്‍ ;
നാഥനില്ലാതായോരെന്‍ താലിച്ചരടില്‍ ;
മഷി മായ്ച്ചുതുടചോരെന്‍ 
പ്രണയ രേഖയില്‍ ;
ഓര്‍ക്കുന്നതില്ല ഞാ-
നാ തേനൂറി നില്‍ക്കുമദ്ദിനങ്ങളൊന്നും.
നിന്‍റെ മിഴിയും വശ്യമാം മൊഴിയും 
ഇടയ്ക്കിടയ്ക്കുള്ള കലമ്പലും 
കേട്ടതായോര്‍മവരുന്നില്ല;
ഓര്‍ക്കുന്നതൊന്നുമാത്രമെന്‍ 
കുഞ്ഞിന്‍റെ വിളറിയ -
ചുണ്ടിലോരിത്തിരി ദാഹജലം ......

2 comments:

  1. ഈ ഉമ്മറക്കോലായിലെരിഞ്ഞു-
    തീരും മെഴുതിരി
    ഉരുകിയില്ലാതാകും വരെയും,
    ഞാനെന്‍റെ പേരിനൊപ്പം നിന്‍റെ
    പേരെഴുതി ചേര്‍ത്തുവെയ്ക്കാം...

    കൊള്ളാം ശ്രുതി, നല്ല തുടക്കം..

    ReplyDelete
  2. അമ്മയുടെ സ്നേഹം..
    അതിന്റെ ആഴം.വെളുപ്പ് ധരിച്ച
    ഭസ്മ ക്കുറിയില്‍ എല്ലാ അലങ്കാരങ്ങളും ഒതുക്കിയ
    ഒരു സ്തൈര്യം അതായിരുന്നു എനിക്കമ്മ
    കാറ്റും കോളും നിറഞ്ഞ ജീവിത കടലിന്റെ എല്ലാ തിര അടികളും
    സമഭാവനയോടെ കാണുന്ന ഒരു വിളക്ക് മാടം പോലെ ..അമ്മ
    മനോഹരം ശ്രുതി
    തുടരുക

    ReplyDelete