Thursday, December 16, 2010

There is an equal and opposite reaction

ലാളിച്ചിരുന്നു ഞാന്‍ ആ തത്തയെ ,

കേഴും മനുഷ്യ പ്രതീകമായി .

കാലന്‍റെ കണ്ണില്‍ നിന്നകലെയാക്കി 
താഴിട്ടു പൂട്ടിയെന്‍ മനച്ചെപ്പില്‍...


കൊഞ്ചുമായിരുന്നു കുണൂങ്ങുമായിരുന്നു 
ആരുടെതെന്നതോര്‍ക്കാതെ ..

വിഷമില്ല , നീച്ചത്വമില്ല 
കേവലം നിസ്വാര്‍ത്തത മാത്രം..
ആരുപേക്ഷിച്ചതറിവീല,
എവിടേക്ക് ചേക്കേറുമെന്നതും അറിയില്ല ....


പാലും പഴവും തേനിലാല്‍ ചാലിച്ച് 
ഊട്ടിയിരുന്നു കഥ പറഞ്ഞു.
ഒടുവിലൊരുദിനം സായാഹ്ന വീഥിയില്‍ 
അതെന്നെ വിളിച്ചു "യാതുധാനാ" ..............

1 comment:

  1. ശ്രുതി,
    കവിത നന്നായിരിക്കുന്നു..
    പക്ഷെ ശീര്‍ഷകം ഒട്ടും ചേര്‍ന്നതല്ല...
    മലയാളം പോലെ വിശാലമായ ഒരു ഭാഷ ഉള്ളപ്പോള്‍ എന്തിനു ഇങ്ങനെ ഒരു പരീക്ഷണം...


    (സമയം കിട്ടുമ്പോള്‍ കണ്ണോടിക്കുക, www.silentvibrations.blogspot.com)

    ReplyDelete